ആ ഷാള്‍ എനിക്കു വേണം"; യുവതിയുടെ ട്വീറ്റിന് മോദിയുടെ സമ്മാനം

2017-02-28 02:15:14pm |

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം സഹിതം "പ്രധാനമന്ത്രിയുടെ ആ ഷാള്‍ എനിക്ക് വേണ"മെന്ന് എന്ന് ട്വീറ്റ് ചെയ്യുമ്പോള്‍ ശില്‍പി തിവാരി അത് തനിയ്ക്ക് കിട്ടുമെന്ന് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചുകാണില്ല. എന്നാല്‍ ഒരു ദിവസത്തിനകം പ്രധാനമന്ത്രിയുടെ കഴുത്തില്‍ കിടന്ന ഷാള്‍ ശില്‍പി
 

 

യുടെ കൈയിലെത്തി. അതും പ്രധാനമന്ത്രി കൈയൊപ്പിട്ട പ്രിന്റൗട്ടോടെ.

വെള്ളിയാഴ്ചയാണ് ശില്‍പി ട്വിറ്ററില്‍ പോസ്റ്റിട്ടത്. പിറ്റേന്നുതന്നെ ട്വീട്ടിന്റെ പ്രിന്റൗട്ടില്‍ പ്രധാനമന്ത്രിയുടെ കൈയൊപ്പോടെയാണ് ഷാള്‍ ഇവരുടെ വീട്ടിലെത്തിയത്. ഷാള്‍ അണിഞ്ഞുള്ള ചിത്രവും പ്രധാനമന്ത്രി ഒപ്പിട്ട പ്രിന്റൗട്ടും ശില്‍പി ട്വിറ്ററില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്.

ദിവസവും അനേകം മൈലുകള്‍ സഞ്ചരിക്കുന്ന, ആധുനിക ഇന്ത്യയുടെ കര്‍മയോഗിയില്‍ നിന്ന ലഭിച്ച അനുഗ്രഹത്തില്‍ ഏറെ സന്തോഷമുണ്ടെന്ന കുറിപ്പോടെയാണ് ശില്‍പിയുടെ ട്വീറ്റ്. ശില്‍പിയുടെ ട്വീറ്റിന് വലിയ പ്രചാരമാണ് ലഭിക്കുന്നത്. ഡല്‍ഹിയിലാണ് ശില്‍പി താമസിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശില്‍പിയ്ക്കും വേരിഫൈഡ് അക്കൗണ്ടാണുള്ളത്.