യു.എസിൽ കാണാതായ മലയാളി കുടുംബാംഗങ്ങളുടെ മൃതദേഹങ്ങൾ കണ്ടെത്തി; കാർ കണ്ടെത്തിയത്​ നദിയിൽ ആറടി താഴ്​ചയിൽ നിന്ന്​

2018-04-17 02:14:01am |

കാലിഫോർണിയ: വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഇൗ​ൽ ന​ദി​യി​ൽ കാ​ണാ​താ​യ മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ മൂന്നുപേരുടെയും മൃതദേഹം കണ്ടെത്തി. കാണാതായ സ​ന്ദീ​പ്​ തോ​ട്ട​പ്പി​ള്ളി (42), മ​ക്ക​ളാ​യ സി​ദ്ധാ​ന്ത് (12), സാ​ച്ചി (9) എ​ന്നി​വ​രെയാണ്​ കണ്ടെത്തിയത്​. സന്ദീപി​​െൻറ ഭാര്യ സൗ​മ്യയുടെ (38) മൃതദേഹം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.  

രക്ഷാ പ്രവർത്തകർ നടത്തിയ തിരച്ചിലിനിടെയാണ്​ മൃതദേഹങ്ങൾ കണ്ടെത്തിയത്​. സന്ദീപും സാച്ചിയും കാറിനുള്ളിലായിരുന്നു. അപകടം നടന്ന സ്​ഥലത്തിന്​ ഒന്നരമൈൽ അകലെ നദിയിൽ ആറടി താഴ്​ചയിൽ നിന്നാണ്​​ കാർ കണ്ടെത്തിയത്​. സന്ദീപും സാച്ചിയും കാറിന്​ പിന്നിലെ സീറ്റിലായിരുന്നു ഉണ്ടായിരുന്നത്​. കുട്ടികളെ രക്ഷിക്കാനായി സന്ദീപ്​ പിന്നിലേക്ക്​ വന്നാതാണെന്നാണ്​ കരുതുന്നത്​. കാറി​​െൻറ ഒരു വശത്തെ ചില്ല്​ തകർന്ന നിലയിലാണ്​. ഇരുവരെയും കണ്ടെത്തിയ ശേഷം നടത്തിയ തിരച്ചിലിനൊടുവിൽ അൽപ്പം അകലെ നിന്ന്​ മകൻ സിദ്ധാന്തി​​െൻറയും മൃതദേഹം കണ്ടെത്തി. മൂന്ന്​ മൃതദേഹങ്ങളും കാറും കരക്കെത്തിച്ചു. 

ഏപ്രിൽ ആറ്​ മു​ത​ലാണ് മലയാളി കുടുംബത്തെ കാ​ണാ​താ​യ​ത്. സൗ​ത്ത് കാ​ലി​ഫോ​ര്‍ണി​യ​യി​ലെ വാ​ല​ന്‍സി​യ​യി​ല്‍ താ​മ​സി​ക്കു​ന്ന സ​ന്ദീ​പും കു​ടം​ബ​വും ഒ​റി​ഗോ​ണി​ലെ പോ​ര്‍ട്ട്​​ലാ​ന്‍ഡി​ൽ നി​ന്ന് സ​നോ​യി​ഡി​ലെ ബ​ന്ധു​വി​നെ സ​ന്ദ​ര്‍ശി​ക്കാ​ന്‍ പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ലെ​ഗ്ഗെ​റ്റ്​ ന​ഗ​ര​ത്തി​ന്​ വ​ട​ക്ക് ​ഡോ​റ ക്രീ​ക്കി​ൽ​വെ​ച്ച്​ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഇൗ​ൽ ന​ദി​യി​ൽ സ​ന്ദീ​പും കുടുംബവും സ​ഞ്ച​രി​ച്ച വാ​ഹ​നം മു​ങ്ങി​​​പ്പോ​​യെ​ന്നാ​ണ്​ ദൃ​ക്​​സാ​ക്ഷി പൊലീസിനെ അറിയിച്ചത്.  

ഒ​രാ​ഴ്ച​യാ​യി സ​ന്ദീ​പും കു​ടും​ബ​വും വി​നോ​ദ​യാ​ത്ര​യി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ സ​നോ​യി​ഡി​ലെ ബ​ന്ധു​വി​​​​െൻറ വീ​ട്ടി​ലെ​ത്താ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും കാ​ണാ​ത്ത​തി​നെ തു​ട​ര്‍ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കാ​ലി​ഫോ​ര്‍ണി​യ ഹൈ​വേ പ​ട്രോ​ളി​ല്‍ നി​ന്ന് അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ​ത്.  

എ​റ​ണാ​കു​ളം പ​റ​വൂ​ര്‍ തോ​ട്ട​പ്പ​ള്ളി വീ​ട്ടി​ല്‍നി​ന്ന് വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​മ്പ് ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കി​യ സു​ബ്ര​ഹ്മ​ണ്യ​​​​െൻറ മ​ക​നാ​ണ്​ സ​ന്ദീ​പ്. ലോ​സ്​ ആ​ഞ്ച​ല​സി​ന​ടു​ത്ത്​ സാ​ൻ​റാ ക്ല​രി​റ്റ​യി​ൽ  യൂ​നി​യ​ൻ ബാ​ങ്ക്​ വൈ​സ്​ പ്ര​സി​ഡ​ന്‍റാ​യാ​ണ്​ സ​ന്ദീ​പ്​ ജോ​ലി ചെ​യ്​​തി​രു​ന്ന​ത്. സൂ​റ​ത്തി​ൽ​ നി​ന്ന്​ സ​ന്ദീ​പ്​ 15 വ​ർ​ഷം മു​മ്പാ​ണ്​ യു.​എ​സി​ലെ​ത്തി​യ​ത്​.  കാ​ക്ക​നാ​ട് പ​ട​മു​ക​ള്‍ ടൗ​ണ്‍ഷി​പ്പി​ല്‍ അ​ക്ഷ​യ​വീ​ട്ടി​ല്‍ റി​ട്ട. യൂ​നി​യ​ന്‍ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സോ​മ​നാ​ഥ് പി​ള്ള​യു​ടെ​യും ര​ത്‌​ന​വ​ല്ലി​യു​ടെ​യും മ​ക​ളാ​ണ്​ സൗ​മ്യ.