യുകെയിലെ സമാധാന അന്തരീക്ഷം നഷ്ടപ്പെടുകയാണോ? ഗു​രു​ദ്വാ​ര​ക്കും പ​ള്ളി​ക്കും നേ​രെ ആ​ക്ര​മ​ണം, മി​നി​റ്റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ്​ ഇ​രു ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കും നേ​രെ തീവെപ്പ്‌

2018-06-07 01:43:15am |

ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ ലീ​ഡ്​​സി​ൽ സി​ഖ്​​ ആ​രാ​ധ​നാ​ല​യ​മാ​യ ഗു​രു​ദ്വാ​ര​ക്കും മു​സ്​​ലിം പ​ള്ളി​ക്കും നേ​രെ ആ​ക്ര​മ​ണം. മി​നി​റ്റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ്​ ഇ​രു ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കും നേ​രെ തീ​വെ​പ്പു​ണ്ടാ​യ​ത്. ബീ​സ്​​റ്റ​ൺ എ​ന്ന സ്​​ഥ​ല​ത്തെ അ​ബൂ ഹു​റൈ​റ മ​സ്​​ജി​ദും ഗു​രു​നാ​നാ​ക്​ നി​ഷ്​​കം സേ​വ​ക്​ ജാ​ഥ ഗു​രു​ദ്വാ​ര​യു​മാ​ണ്​ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. വി​ദ്വേ​ഷ​ക്കു​റ്റ​മെ​ന്ന നി​ല​യി​ൽ പൊ​ലീ​സ്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Extensive inquiries to be carried out by the police

പ്രാ​ദേ​ശി​ക സ​മ​യം പു​ല​ർ​ച്ചെ 3.45നാ​ണ്​ പ​ള്ളി​യു​ടെ പ്ര​ധാ​ന ക​വാ​ട​ത്തി​ന്​ തീ​കൊ​ടു​ത്ത​ത്. മി​നി​റ്റു​ക​ൾ​ക്കു​ശേ​ഷം ഗു​രു​ദ്വാ​ര​യു​ടെ വാ​തി​ലി​നും തീ​കൊ​ടു​ത്തു. സ​മീ​പ​വാ​സി​ക​ൾ പൊ​ലീ​സി​നെ​യും അ​ഗ്​​നി​ശ​മ​ന വി​ഭാ​ഗ​ത്തെ​യും അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​  തീ​കെ​ടു​ത്തി​യ​ത്. ​പൊ​ലീ​സ്​ സ​മീ​പ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള​ട​ക്ക​മു​ള്ള​വ പ​രി​ശോ​ധി​ച്ച്​ പ്ര​തി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

പൊ​ലീ​സ്​ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന്​ ഉ​റ​പ്പു​ല​ഭി​ച്ച​താ​യി ഗു​രു​ദ്വാ​ര വൃ​ത്ത​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു. തീ​വ്ര​വ​ല​തു​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം വ​ർ​ധി​ച്ച യൂ​റോ​പ്പി​ൽ മു​സ്​​ലിം-​സി​ഖ്​​ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കും വ്യ​ക്​​തി​ക​ൾ​ക്കും നേ​രെ​യു​ള്ള അ​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ച്ചി​ട്ടു​ണ്ട്.