മരിച്ചുപോയ ഭാര്യയെക്കുറിച്ച് അക്രത്തിന്റെ സങ്കല്‍പ്പം നീചമായ ലൈംഗിക വൈകൃതം ; ഇമ്രാന്‍ഖാന് ദൗര്‍ബല്യം ലണ്ടനിലെ കൗമാരക്കാരികള്‍ ; റഹംഖാന്റെ പുസ്തകത്തില്‍ ഗുരുതരമായ ആരോപണങ്ങള്‍

2018-06-08 01:52:07am |

ഇസ്‌ളാമാബാദ്: വിവാദ മാധ്യമപ്രവര്‍ത്തക റഹംഖാന്‍ നടത്തിയ വിവാദ പ്രസ്താവനയ്ക്ക് എതിരേ പാകിസ്താന്‍ ക്രിക്കറ്റ് താരം വാസീം അക്രം ഉള്‍പ്പെടെ നാലു പേര്‍ നിയമനടപടിക്ക്. പാകിസ്താന്‍ മുന്‍ ക്രിക്കറ്റ്താരവും രാഷ്ട്രീയക്കാരനുമായ ഇമ്രാന്‍ഖാന്റെ മുന്‍ ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ റെഹം ഖാന്‍ അക്രത്തിന്റെയും മരിച്ചുപോയ ഭാര്യയുടേയും ലൈംഗികജീവിതം ഉള്‍പ്പെടെയുള്ള സ്വകാര്യ ജീവിതത്തെ പുതിയ പുസ്തകത്തില്‍ പരാമര്‍ശിച്ചതിനെതിരേയാണ് കേസ്. പുസ്തകത്തിന്റെ കയ്യെഴുത്തു പ്രതി കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ വഴി പുറത്തു വന്നിരുന്നു.

ആദ്യഭര്‍ത്താവ് ഇജാസ് റെഹ്മാന്‍, ഒരു ബ്രിട്ടീഷ് ബിസിനസുകാരന്‍, സയ്യദ് സുള്‍ഫിക്കര്‍ ബുഖാരി, ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് മീഡിയാ കോ-ഓര്‍ഡിനേറ്റര്‍ അനില ഖ്വാജ എന്നിവരാണ് ജീവചരിത്രത്തില്‍ തങ്ങളെ ആക്ഷേപിക്കുന്നു എന്നാരോപിച്ച് റെഹം ഖാനെതിരേ അക്രത്തെ കൂടാതെ നിയമനപടിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. പാകിസ്താനിലെയും പുറത്തെ സെലിബ്രിട്ടികളുമായുള്ള ബന്ധവും വെറും 15 മാസം മാത്രം നീണ്ട ഇമ്രാന്‍ഖാനുമായുള്ള തകര്‍ന്ന വിവാഹവുമെല്ലാം റഹംഖാന്‍ പറഞ്ഞിട്ടുള്ള പുസ്തകത്തിന്റെ കയ്യെഴുത്തുപ്രതി കഴിഞ്ഞദിവസം ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

മെയ് 30 നായിരുന്നു റെഹത്തിന് വെസ്റ്റ് ലണ്ടനിലെ മാധ്യമസ്ഥാപനം കത്തയച്ചത്. പുസ്തകത്തില്‍ അങ്ങേയറ്റം ഹീനവും നുണയും വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ ആണെന്നും തെറ്റിദ്ധാരണാജനകമായ അപമാനപരമായ കാരങ്ങളാണ് പരാമര്‍ശിച്ചിരിക്കുന്നതെന്നും നോട്ടീസില്‍ പറഞ്ഞിട്ടുണ്ട്. പേജ് 402 ലും 572 ലുമാണ് വാസീം അക്രത്തെക്കുറിച്ചുള്ള പരാമര്‍ശം. തന്റെ മരിച്ചു പോയ ഭാര്യ ഒരു കറുത്ത വര്‍ഗ്ഗക്കാരനുമായി ലൈംഗികതയില്‍ ഏര്‍പ്പെടുന്നത് നോക്കിക്കിടക്കണമെന്ന ലൈംഗിക സങ്കല്‍പ്പം അക്രം വെച്ചു പുലര്‍ത്തിയിരുന്നതായും ഇത് മരിച്ചുപോയ ഭാര്യയെകുറിച്ച് അക്രത്തിന്റെ മാന്യമല്ലാത്തതും അപമാനകരവുമായി അധിക്ഷേപത്തിന്റെ അങ്ങേയറ്റം എന്നാണ് റഹം പറഞ്ഞിരുന്നത്.

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറും മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരമെന്ന നിലയിലും ക്രിക്കറ്റ് വിദഗ്ദ്ധന്‍ എന്ന നിലയില്‍ മാധ്യമരംഗത്തും അനേകം ആരാധകരുമായി അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തനായ അക്രത്തിന്റെ സല്‍പ്പേര് നശിപ്പിക്കാനുള്ള നീക്കമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. ഇമ്രാന്‍ ഖാന്റെ വലംകൈയായ ബുഖാരിയെക്കുറിച്ചും ഞെട്ടിക്കുന്ന വിവരമാണ് നല്‍കിയിട്ടുള്ളത്. ലണ്ടനില്‍ ഇമ്രാന്‍ഖാന് കൊച്ചു പെണ്‍കുട്ടികളെ ഒപ്പിച്ചു കൊടുത്തിരുന്നത് ബുഖാരിയാണെന്നും ഇമ്രാനില്‍ നിന്നും ഗര്‍ഭിണിയാകുന്നവര്‍ക്ക് ഗര്‍ഭഛിദ്രം ഏര്‍പ്പാടാക്കിയിരുന്നത് ബുഖാരിയാണെന്നും റെഹം ആരോപിക്കുന്നുണ്ട്.

ഇമ്രാന്‍ഖാനുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയിരുന്ന ഖ്വാജ അദ്ദേഹത്തെ അസാധാരണമായ രീതിയില്‍ നിയന്ത്രിച്ചിരുന്നു. ഹറാമുകളുടെ ചീഫ് എന്നാണ് ഖ്വാജയെ പുസ്തകത്തില്‍ റഖം വിശേഷിപ്പിച്ചുന്നത്. തന്റെ മൂന്ന് വിവാഹവും പരാജയപ്പെടാന്‍ കാരണം ആദ്യ ഭര്‍ത്താവ് ഡോ. റഹ്മാനാണെന്നും റഖം ആരോപിക്കുന്നു. 'ദി ഡോര്‍' എന്ന് പേരിട്ടിരിക്കുന്ന അഞ്ചാം പേജില്‍ ഇദ്ദേഹത്തെ വൃത്തികെട്ട ക്രൂരന്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. 14 ദിവസത്തിനുള്ളില്‍ ചില നിബന്ധനങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിയമനടപടിയെന്നാണ് ഭീഷണി. കയ്യെഴുത്തു പ്രതിയിലെ തെറ്റായ ആരോപണങ്ങള്‍ നീക്കം ചെയ്യണമെന്നും അത് പുസ്തകം പ്രസിദ്ധീകരിക്കുമ്പോള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണമെന്നും പറഞ്ഞിട്ടുണ്ട്.