Latest News

ഒടുവില്‍ ആ രഹസ്യം പുറത്തുവന്നു! ഗുഹയിൽ ജീവൻ നിലനിർത്തിയത്​ ജ​ന്മ​ദി​ന പ​ല​ഹാ​രം, ഗു​ഹാ​ന്ത​ർ​ഭാ​ഗ​ത്തു​നി​ന്നും ഇ​റ്റി​റ്റാ​യി വ​ന്ന ജ​ലം, ധ്യാ​നം; രക്ഷിച്ചത് ഇന്ത്യന്‍ കമ്പനി

2018-07-12 02:26:34am |

ബാ​േ​ങ്കാ​ക്​​: ലോ​കം ക​ണ്ട ഏ​റ്റ​വും വ​ലി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​​ത്തി​നൊ​ടു​വി​ൽ താ​യ്​​ല​ൻ​ഡി​ലെ താം ​ലു​വാ​ങ്​ ഗു​ഹ​യി​ലെ ഇ​രു​ട്ടി​ൽ 17 ദി​വ​സം മ​ര​ണ​ത്തെ അ​തി​ജീ​വി​ച്ച്​ ക​ഴി​ഞ്ഞു​കൂ​ടി​യ 12 കു​ട്ടി​ക​ളും അ​വ​രു​ടെ ഫു​ട്​​ബാ​ൾ ടീം ​കോ​ച്ചും വെ​ളി​ച്ചം ക​ണ്ടി​രി​ക്കു​ക​യാ​ണ്. കാ​ണാ​താ​യി ഒ​മ്പ​ത്​ ദി​വ​സ​ങ്ങ​ൾ​ക്ക്​ ശേ​ഷ​മാ​യി​രു​ന്നു ഇ​വ​ർ ജീ​വ​നോ​ടെ​യു​ണ്ടെ​ന്ന്​ ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ, എ​ല്ലാ​വ​രു​ടെ​യും മ​ന​സ്സി​ൽ ഉ​ദി​ച്ച സം​ശ​യ​മാ​ണ്​ കു​ട്ടി​ക​ളാ​യ ഇ​വ​ർ എ​ങ്ങ​നെ​യാ​ണ്​ ഭ​ക്ഷ​ണ​വും മ​റ്റു​മി​ല്ലാ​തെ ഇ​ത്ര​യും ദി​വ​സം ഗു​ഹ​ക്കു​ള്ളി​ൽ ജീ​വ​ൻ നി​ല​നി​ർ​ത്തി​യ​ത്​ എ​ന്ന്. കു​ട്ടി​ക​ളി​ലൊ​രാ​ളു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​നാ​യി ക​രു​തി​യ പ​ല​ഹാ​രം, ഗു​ഹാ​ന്ത​ർ​ഭാ​ഗ​ത്തു​നി​ന്നും ഇ​റ്റി​റ്റാ​യി വ​ന്ന ജ​ലം, ധ്യാ​നം എ​ന്നി​വ​യാ​ണ്​ 13 പേ​രു​ടെ​യും ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ സ​ഹാ​യ​ക​മാ​യ​ത്.

കു​ട്ടി​ക​ൾ കാ​ണാ​താ​യ ജൂ​ൺ 23ാം തീ​യ​തി 17 വ​യ​സ്സാ​യ  പീ​രാ​പ​ത്​ സോം​പി​യാ​ങ്​​ജെ​യു​ടെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കാ​നാ​യി​രു​ന്നു കോ​ച്ചും കു​ട്ടി​ക​ളും ഗു​ഹ​ക്കു​ള്ളി​ൽ പ്ര​വേ​ശി​ച്ച​ത്. ആ​േ​ഘാ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൂ​ട്ടു​കാ​ർ പ​ല​ഹാ​ര​വും വാ​ങ്ങി സൂ​ക്ഷി​ച്ചി​രു​ന്നു. ഇ​താ​ണ്​ ഏ​റെ ഉ​പ​കാ​ര​മാ​യ​ത്. എ​ന്നാ​ൽ, ഇ​തി​ൽ​നി​ന്നും പ​ങ്കു​പ​റ്റാ​തെ ഭ​ക്ഷ​ണം കോ​ച്ച്​ കു​ട്ടി​ക​ൾ​ക്ക്​ ത​ന്നെ വീ​തി​ച്ചു​ന​ൽ​കു​ക​യാ​യി​രു​ന്നു. ജൂ​ലൈ ര​ണ്ടി​ന്​ അ​വസാ​ന വ്യ​ക്​​തി​യും പു​റ​ത്തെ​ത്തി​യ​പ്പോ​ൾ ഏ​റ്റ​വും അ​ധി​കം ക്ഷീ​ണി​ത​നാ​യി കാ​ണ​പ്പെ​ട്ട​തും കോ​ച്ച്​ അ​കീ ത​ന്നെ ആ​യി​രു​ന്നു. കൂ​ടി​യ അ​ള​വി​ൽ ഉൗ​ർ​ജം അ​ട​ങ്ങി​യ എ​ളു​പ്പം ദ​ഹ​നം സാ​ധ്യ​മാ​കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ൾ പി​ന്നീ​ട്​ ഡൈ​വ​ർ​മാ​ർ കു​ട്ടി​ക​ൾ​ക്ക്​ എ​ത്തി​ച്ചു​ന​ൽ​കി.  

കു​ട്ടി​ക​ൾ ഗു​ഹ​യി​ൽ കു​ടു​ങ്ങി​യ സ​മ​യ​ത്ത്​ അ​ക​ത്ത്​ വേ​ണ്ട​വി​ധ​ത്തി​ൽ വാ​യു​സ​ഞ്ചാ​രം ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ദി​വ​സ​ങ്ങ​ൾ ​ക​ട​ന്നു പോ​കു​ന്ന​തി​ന​നു​സ​രി​ച്ച്​ ഗു​ഹ​ക്കു​ള്ളി​ലെ ഒ​ക്​​സി​ജ​​െൻറ അ​ള​വും കു​റ​ഞ്ഞു​കൊ​ണ്ടേ​യി​രു​ന്നു. തു​ട​ക്ക​ത്തി​ൽ 21ശ​ത​മാ​നം ഉ​ണ്ടാ​യി​രു​ന്ന ഒാ​ക്​​സി​ജ​ൻ 15ലേ​ക്ക്​ താ​ഴ്​​ന്ന​ത്​​ ആ​ശ​ങ്ക​ക്കി​ട​യാ​ക്കി​യി​രു​ന്നു. പു​റം​ലോ​ക​ത്തെ യാ​തൊ​ന്നും അ​റി​യാ​തെ ഇ​രു​ട്ടി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ളു​ടെ മാ​ന​സി​ക നി​ല​യെ​ക്കു​റി​ച്ചാ​യി​രു​ന്നു ഏ​വ​ർ​ക്കും ആ​വ​ലാ​തി.  എ​ന്നാ​ൽ, കോ​ച്ചാ​കു​ന്ന​തി​ന്​ മു​മ്പ്​ കു​റ​ച്ചു​കാ​ലം ബു​ദ്ധ സ​ന്യാ​സി​യാ​യി​രു​ന്ന അ​കീ പ​രി​ശീ​ലി​പ്പി​ച്ച ധ്യാ​ന​മു​റ​ക​ൾ കു​ട്ടി​ക​ളെ മാ​ന​സി​ക പി​രി​മു​റു​ക്ക​ത്തി​ൽ നി​ന്നും മ​റ്റും ര​ക്ഷ​പ്പെ​ടു​ത്തി. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ത​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നും കൈ​മാ​റി​ക്കൊ​ണ്ടു​വ​ന്ന ക​ത്തു​ക​ൾ അ​വ​ർ​ക്ക്​ വ​ലി​യ ആ​ത്മ​വി​ശ്വാ​സ​വും പ്ര​തീ​ക്ഷ​യു​മാ​ണേ​കി​യ​ത്.

സഹായിച്ചത് ‘മെയ്ഡ് ഇൻ ഇന്ത്യ ടെക്നോളജി

 

ശ്രമകരമായ ഈ ദൗത്യത്തിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധർ ഒന്നിച്ചിരുന്നു. ഇതിൽ ഇന്ത്യയിൽ നിന്നുമുള്ള സാങ്കേതിക സഹായവും ഉൾപ്പെടും. കിർലോസ്കർ ബ്രദേഴ്സ് ലിമിറ്റ‍ഡ് എന്ന കമ്പനിയുടെ വിദഗ്ധരാണ് സാങ്കേതിക സഹായവുമായി തായ്‍ലാൻഡിലെത്തിയത്.

ജൂലൈ അഞ്ചുമുതൽ ഗുഹാമുഖത്ത് രക്ഷാസംഘത്തിനൊപ്പം തങ്ങളുടെ വിദഗ്ധരും പങ്കാളികളായിരിന്നുവെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. മണ്ണിൽ നിന്നും വെള്ളം വേർതിരിച്ചെടുക്കുന്ന പ്രക്രിയയിലും രക്ഷാ ദൗത്യത്തിനുപയോഗിച്ച പമ്പുകളുടെ കാര്യത്തിലും സാങ്കേതിക സഹായവും ഉപദേശവുമാണ് ഇവർ നൽകിയത്. നാലു അത്യാധുനിക സംവിധാനങ്ങളുള്ള ഓട്ടോപ്രൈം ഡിവാട്ടറിങ് പമ്പുകളാണ് കെബിഎൽ നൽകിയത്.

Thrid Party Impression Tracker
kirlosker-brothers

ഡീ വാറ്ററിംഗ് എന്നറിയപ്പെടുന്ന പ്രക്രിയയിൽ കമ്പനിക്കുള്ള വൈദഗ്ധ്യം ഇന്ത്യൻ നയതന്ത്ര കാര്യാലയമാണ് തായ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇന്ത്യ, തായ്‍ലാൻഡ്, ബ്രിട്ടൻ എന്നിവിടങ്ങളിലെ കമ്പനിയുടെ വിദഗ്ധ സംഘത്തെ ഗുഹാമുഖത്തെ രക്ഷാപ്രവർത്തനങ്ങൾക്കായി എത്തിച്ചത് ഇതേതുടർന്നായിരുന്നു. പൂനൈയാണ് കമ്പനിയുടെ ആസ്ഥാനം.