ലീഡ്‌സിലെ സീറോ മലബാർ ദേവാലയത്തിനു നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം,ആനവാതിലും ഗേറ്റും തകർത്തു ,പോലീസെത്തി അന്വേഷണം ആരംഭിച്ചു.

2018-11-08 09:25:25am |

 

ലീഡ്സ്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഭാഗമായ ലീഡ്‌സിലെ സെന്റ് വിൽഫ്രഡ് ദേവാലയത്തിനു നേരെ ഇന്നലെ രാത്രി സാമൂഹ്യവിരുദ്ധരുടെ ആക്രമണം ,ഇന്നലെ രാത്രി എട്ടു മണിയോടെ ലീഡ്സ് ടൗണിൽ സ്ഥിതിചെയ്യുന്ന പള്ളിയുടെ ഇരുമ്പു ഗേറ്റും , ആന . വാതിലും അക്രമികൾ തള്ളി തകർത്ത ശേഷം അകത്തു വശത്തുള്ള ഗ്ലാസ് ഡോറും അക്രമികൾ തകർത്തു , ,. വികാരിയായ ഫാ. മാത്യു മുളയോലിൽ  പ്രാർത്ഥന കൂട്ടായ്മയിൽ പങ്കെടുക്കുവാനായി പുറത്തു പോയപ്പോളാണ്  ആക്രമണം നടന്നത് . സംഭവത്തെ തുടർന്ന് ലീഡ്സ് സീറോ മലബാർ ചാപ്ലിൻസിയിൽ ഉൾപ്പെടുന്ന സമീപപ്രദേശങ്ങളിൽ നിന്നുള്ള സ്ത്രീകളും കുട്ടികളും അടക്കമുള്ള വിശ്വാസികൾ പള്ളിയിൽ എത്തിയിരുന്നു ,

വികാരി ഫാ, മാത്യു മുലയൊലിന്റെ പരാതി പ്രകാരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു അക്രമികളെ പിടികൂടാന്‍ സഹായകമായ സിസിടിവി ദൃശ്യങ്ങള്‍ ദേവാലയത്തിലും സമീപ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ നാല് വർഷമായി സീറോ മലബാർ സഭ വിശ്വാസികൾക്കായി ലീഡ്സ് രൂപത അനുവദിച്ചു നൽകിയിരിക്കുന്ന ഈ ദേവാലയത്തിൽ എല്ലാ ദിവസവും സീറോ മലബാര്‍ സഭാ റീത്തില്‍ ദിവ്യബലിയും ,മറ്റു ശുശ്രൂഷകളും നടന്നുവരുന്നതാണ് . രാത്രി വൈകിയും പോലീസ് പള്ളിയിലും സമീപ പ്രാദേശങ്ങളിലും ഇത് സംബന്ധിച്ച അന്വേഷണം നടത്തുന്നുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട് .