യുക്മ ഫാമിലി ഫെസ്റ്റിൽ വേദി കീഴടക്കി ട്രാഫോർഡ് നാടക സമിതി .

2019-01-21 11:32:47pm |


മാഞ്ചസ്റ്റർ . ഇക്കഴിഞ്ഞ ശനിയാഴ്ച മാഞ്ചെസ്റ്ററിലെ വിഥിൻഷാ ഫോറം സെന്ററിൽ നടന്ന യുക്മ ഫാമിലി ഫെസ്റ്റിൽ വേദി കീഴടക്കി ട്രാഫോർഡ് നാടക സമിതി , പ്രൊഫെഷണൽ നാടകസമിതികളെ വെല്ലുന്ന രീതിയിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ച ട്രാഫോഡിലെ സുഹൃത് സംഘം യുക്മ ഫെസ്റ്റിൽ പങ്കെടുത്ത ഓരോ മലയാളിയുടെയും മനസ്സിൽ കുടിയേറിയാണ് മടങ്ങിയത് ,കലാലയ കാലത്തു  നാട്ടിൽ ഉജ്വലമായ നേതൃ പാടവും ,സംഘാടക മികവും കൊണ്ട് സകലരുടെയും മനസ്സിൽ ഇടം നേടിയ കോട്ടയം അതിരമ്പുഴ സ്വദേശി ഡോ , സിബി വേകത്താനം  രചനയും സംവിധാനവും നിർവഹിച്ച  സിഗരറ്റു കൂട്  എന്ന നാടകം യുക്മ ഫാമിലി ഫെസ്റ്റിന് കൂടുതൽ അഴക് നൽകി ,

 

വളരെ കാലികമായ ഒരു വിഷയത്തിന്റെ ഉജ്വലമായ ആഖ്യാനവും , അഭിനേതാക്കളുടെ കറ  തീർന്ന അഭിനയവും , എൽ ഇ ഡി സ്ക്രീൻ ഉളപ്പടെ ഉള്ള അത്യാധുനിക  സാങ്കേതിക പിന്തുണയും കൂടി ഒത്തു ചേർന്നപ്പോൾ , നാട്ടിൽ നിന്നും ഏറെ കാലമായി അകന്നു നിൽക്കുന്ന യു കെ മലയാളികൾക്ക് അത് ഗൃഹാതുരത്വം ഉണർത്തുന്ന ഒരോർമ്മയും ആയി , നാടകത്തിലെ മുഖ്യ കഥാപാത്രമായി അഭിനയിച്ച സജി എന്ന വിളിപ്പേരുള്ള ചാക്കോ ലൂക്കിന്റെ അഭിനയം ഹൃദയസ്പർശിയായി. ട്രാഫോർഡ് നാടക സമിതിയുടെ ഇതിനു മുൻപുള്ള മറ്റു നാടകങ്ങളിലും വളരെ നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചു  കൈയടി നേടിയിട്ടുണ്ട് .

 

നാടകത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായ അന്ധനായ യുവാവിന്റെ വേഷം കൈകാര്യം ചെയ്തതും സംവിധായകനായ സിബി തന്നെ യാണ്  ഇവർ മുൻപ് നടത്തിയ എല്ലാ നാടകങ്ങളിലും  കയ്യടി നേടിയ മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുള്ള ആശാ ഷിജു വിന്റെ പ്രകടനവും ഏറെ മികച്ചതായിരുന്നു എന്ന് പറയാതെ വയ്യ , വൈദികന്റെ വേഷത്തിൽ എത്തിയ ഡോണി ജോൺ , മകനായി എത്തിയ ഉണ്ണികൃഷ്ണൻ , ലിജോ ജോൺ ,മാത്യു ചമ്പക്കര , ബിജു കുരിയൻ , ഷൈജു ചാക്കോ എന്നിവരും മികച്ച പ്രകടനം ആണ് കാഴ്ച വച്ചതു , നാടകത്തിൽ അഭിനയിക്കാത്തവരായുള്ള , ട്രാഫോഡിലെ മറ്റു മലയാളികളും ഈ നാടകത്തിന്റെ വിജയത്തിനായി ഇവരുടെ പിന്നിൽ ഉണ്ടായിരുന്നു എന്നതും ഏറെ ശ്രദ്ധേയമാണ് ,

ആദ്യ നാടകമായ തോട്ടങ്ങൾ , പിന്നീട് വന്ന ശരറാന്തൽ , എഞ്ചുവടി കാണാക്കാഴ്ചകൾ , ബൈബിൾ നാടകമായ ബറാബ്ബാസ് എന്നിവയുടെ എല്ലാം രചനയും സംവിധാനവും നിര്വഹിച്ചതും ഡോ . സിബി വേകത്താനം ആയിരുന്നു , യു കെയിലെ വിവിധ വേദികളിൽ അവതരിപ്പിച്ചിട്ടുള്ള ട്രാഫോർഡ് നാടക സമിതിക്കു ലഭിച്ച ഒരു അംഗീകാരം കൂടി ആയിരുന്നു യുക്മ ഫെസ്റ്റിന്റെ നിറഞ്ഞു കവിഞ്ഞ സദസ്സ് എന്നതും  ഈ ബ്രിട്ടീഷ് മണ്ണിലും ഏറെ നാടകാസ്വാദകർ ഉണ്ടെന്നുള്ളതിന്റെ തെളിവായി മാറി .