ഫ്യൂണറല്‍ ഹോമിൽ അതിക്രമിച്ച്​​ കയറി മൃതദേഹവുമായി ലൈംഗിക ബന്ധം! മോഷ്​ടാവിന്​ ബെർമിങ്​ഹാം കോടതി ശിക്ഷ വിധിച്ചത്​ ആറ്​ വർഷം തടവ്​

2019-02-03 03:38:44am |

ലണ്ടന്‍: മൃതദേഹവുമായി ലൈംഗിക ബന്ധം നടത്തിയ മോഷ്ടാവിനെ ബ്രിട്ടീഷ് കോടതി ആറ് വര്‍ഷം തടവിന് ശിക്ഷിച്ചു. കാസിം ഖുറം എന്നയാൾക്കാണ്​​ ബെർമിങ്​ഹാം കോടതി ശിക്ഷ വിധിച്ചത്​. ഫ്യൂണറല്‍ ഹോം തകർത്ത്​ അകത്ത്​ കയറിയാണ്​ ഇയാൾ നീച കൃത്യം നടത്തിയത്​.  23-കാരനായ പ്രതി കുറ്റംസമ്മതിച്ചിട്ടുണ്ട്​. 

എല്ലാ മനുഷ്യവിവേകങ്ങളേയും വെല്ലുവിളിക്കുന്ന അക്രമമാണ് ഇയാൾ നടത്തിയതെന്ന് ​ശിക്ഷ വിധിച്ച ജഡ്ജി അഭിപ്രായപ്പെട്ടു. കൃത്യം നടന്ന സമയം ഇയാള്‍ മദ്യപിക്കുകയും മയക്ക് മരുന്ന് ഉപയോഗിക്കുകയും ചെയ്തതായും തെളിഞ്ഞിട്ടുണ്ട്​.  ഫ്യൂണറല്‍ ഹോമിൽ അതിക്രമിച്ച്​​ കയറിയ കാസിം, മൂന്ന് മൃതദേഹങ്ങള്‍ക്കും ഒമ്പതോളം ശവപ്പെട്ടികള്‍ക്കും കേടുപാട് വരുത്തിയിട്ടുണ്ട്​.