രക്ഷാസമിതി അധ്യക്ഷ പദവിയേറ്റെടുത്താൽ മസ്​ഉൗദ്​ അസ്​ഹറിനെ കരിമ്പട്ടികയിൽ പെടുത്താമെന്ന്​ ഫ്രാൻസ്​

2019-02-28 02:09:12am |

പാ​രി​സ്​: അ​ടു​ത്ത മാ​സം യു.​എ​ൻ ര​ക്ഷാ​സ​മി​തി അ​ധ്യ​ക്ഷ പ​ദ​വി ഏ​റ്റെ​ടു​ക്കു​ന്ന​തോ​ടെ ജ​യ്ശെ മു​ഹ​മ്മ​ദ്​ ത​ല​വ​ൻ മ​സ്​​ഉൗ​ദ്​ അ​സ്​​ഹ​റി​നെ കരിമ്പട്ടികയിൽ പെടുത്താനുള്ള പ്ര​മേ​യം കൊ​ണ്ടു​വ​രാ​മെ​ന്ന്​ ഫ്രാ​ൻ​സ്. 15 അം​ഗ സ​ഭ​യു​ടെ പ്ര​തി​മാ​സം മാ​റു​ന്ന അ​ധ്യ​ക്ഷ​പ​ദം എ​ക്വ​റ്റേ​റി​യ​ൽ ഗി​നി​യ​യി​ൽ​നി​ന്ന്​ വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ ഫ്രാ​ൻ​സ്​ ഏ​റ്റെ​ടു​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര സ്വ​ഭാ​വ​ത്തോ​ടെ പ്ര​മേ​യം കൊ​ണ്ടു​വ​രാ​മെ​ന്ന്​ വീ​റ്റോ അ​ധി​കാ​ര​മു​ള്ള രാ​ജ്യം​ ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്.

ജ​മ്മു-​ക​ശ്​​മീ​രി​ലെ പു​ൽ​വാ​മ​യി​ൽ 40 സി.​ആ​ർ.​പി.​എ​ഫ്​ ജ​വാ​ന്മാ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​​െൻറ ഉ​ത്ത​ര​വാ​ദി​ത്തം ജ​യ്ശെ മു​ഹ​മ്മ​ദ്​ ഏ​റ്റെ​ടു​ത്തി​രു​ന്നു. യു.​എ​ന്നി​ൽ ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ നാ​ലാം ത​വ​ണ​യാ​ണ്​  മ​സ്​​ഉൗ​ദ്​ ​ അ​സ്​​ഹ​റി​െ​ന ക​രി​മ്പ​ട്ടി​ക​യി​ൽ പെ​ടു​ത്താ​ൻ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. നേ​ര​ത്തേ, മൂ​ന്നു ത​വ​ണ​യും ചൈ​ന വീ​റ്റോ ചെ​യ്​​ത​തോ​ടെ പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ത്ത​വ​ണ പ​ക്ഷേ, ചൈ​ന​യു​ടെ നി​ല​പാ​ട്​ എ​ന്താ​കു​മെ​ന്ന്​ വ്യ​ക്​​ത​മ​ല്ല.