ര​ണ്ടാം ലോ​ക​യു​ദ്ധ കാ​ല​ത്തെ ഫ​യ​ലു​ക​ൾ വ​ത്തി​ക്കാ​ൻ തു​റ​ക്കു​ന്നു! വി​ശ​ദാം​ശ​ങ്ങ​ൾ അ​ടു​ത്ത വ​ർ​ഷം പു​റ​ത്തു​വി​ടും; പുറത്തുവിടുന്നത് പയസ് പന്ത്രണ്ടാമന്റെ രേഖകള്‍

2019-03-06 02:27:07am |

റോം: ​ര​ണ്ടാം ലോ​ക​യു​ദ്ധ കാ​​ല​ത്തെ ര​ഹ​സ്യ ഫ​യ​ലു​ക​ൾ തു​റ​ക്കാ​ൻ ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ അ​നു​മ​തി ന​ൽ​കി. ഫ​യ​ലു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ അ​ടു​ത്ത വ​ർ​ഷം പു​റ​ത്തു​വി​ടും. അ​ന്ന്​ മാ​ർ​പാ​പ്പ​യാ​യി​രു​ന്ന​ പ​യ​സ്​ 12ാമ​​െൻറ കാ​ല​ത്തെ രേ​ഖ​ക​ളാ​ണ്​ പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന​ത്. 

1939-58 കാ​ല​ത്തെ ആ​യി​ര​ക്ക​ണ​ക്കി​ന്​ ക​ത്തു​ക​ൾ, കേ​ബി​ളു​ക​ൾ, പ്ര​സം​ഗ​ങ്ങ​ൾ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ജ​ർ​മ​നി, ഇ​റ്റ​ലി എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ ഫാ​ഷി​സ്​​റ്റ്​ പ്ര​വ​ണ​ത​ക​ൾ​ക്കും ക്രൂ​ര​ത​ക്കും എ​തി​രെ പ​യ​സ്​ 12ാമ​ൻ വേ​ണ്ട​രീ​തി​യി​ൽ പ്ര​തി​ക​രി​ച്ചി​രു​​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം അ​ന്നേ​യു​ണ്ട്.

 വം​ശ​ഹ​ത്യ​യി​ൽ​നി​ന്ന്​ യ​ഹൂ​ദ​രെ ര​ക്ഷി​ക്കാ​ൻ ര​ഹ​സ്യ​മാ​യി അ​ദ്ദേ​ഹം ശ്ര​മി​ച്ചെ​ന്നാ​ണ്​ അ​നു​കൂ​ലി​ക്കു​ന്ന​വ​രു​ടെ പ​ക്ഷം.  പ​യ​സ്​ 12ാമ​ന്​ എ​തി​രാ​യ വി​മ​ർ​ശ​നം പ​ല​പ്പോ​ഴും മു​ൻ​വി​ധി​യോ​ടെ​യു​ള്ള​തും ഉൗ​തി​വീ​ർ​പ്പി​ച്ച​തു​മാ​ണെ​ന്ന്​ ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ പ​റ​ഞ്ഞു. രേ​ഖ​ക​ൾ പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന കാ​ര്യം വി​ശ​ദീ​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

കൃ​ത്യ​മാ​യ ച​രി​ത്ര​ത്തി​​െൻറ വി​ല​യി​രു​ത്ത​ൽ ഇ​നി സാ​ധി​ക്കും. അ​ടു​ത്ത സ​ഹ​കാ​രി​ക​ളു​ടെ ഉ​പ​ദേ​ശ​വും തേ​ടി​യ ശേ​ഷ​മാ​ണ്​ ഇൗ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്. സ​ഭ ച​രി​ത്ര​ത്തെ ഭ​യ​ക്കു​ന്നി​ല്ല. സ്​​നേ​ഹി​ക്കു​ക​യാ​ണ്​ -പോ​പ്​ ഫ്രാ​ൻ​സി​സ്​ വ്യ​ക്ത​മാ​ക്കി.