ന്യൂസിലന്‍ഡ്‌ ആക്രമണം: 50 പേരില്‍ ആറു പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കുകൈമാറി; കൂടുതല്‍ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞില്ല! കൈമാറിക്കിട്ടാന്‍ കാത്തിരിക്കണം

2019-03-20 02:25:32am |

ക്രൈസ്‌റ്റ്‌ചര്‍ച്ച്‌: കഴിഞ്ഞ വെള്ളിയാഴ്‌ച ന്യൂസിലന്‍ഡിലെ രണ്ടു മസ്‌ജിദുകളിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ച 50 പേരില്‍ ആറു പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു െകെമാറി. മൃതദേഹങ്ങള്‍ വിട്ടുകിട്ടാന്‍ െവെകുന്നതു ബന്ധുക്കളുടെ രോഷത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌. 12 മൃതദേഹങ്ങള്‍ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ എന്നു പോലീസ്‌ അറിയിച്ചത്‌, ശേഷിക്കുന്ന മൃതദേഹങ്ങളുടെ െകെമാറ്റം ഇനിയും ദിവസങ്ങളോളം നീളുമെന്നതിന്റെ സൂചനയായി. ഔദ്യോഗിക നടപടിക്രമങ്ങള്‍ സങ്കീര്‍ണമാണെന്നു പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ വിശദീകരിക്കുകയും ചെയ്‌തു.

കറുത്ത വസ്‌ത്രങ്ങളണിഞ്ഞ്‌, "അസലാം അെലെകും"എന്ന സംബോധനയോടെയാണു പ്രധാനമന്ത്രി പാര്‍ലമെന്റ്‌ സമ്മേളനത്തില്‍ സംസാരിച്ചത്‌. പ്രശസ്‌തിയായിരുന്നു അക്രമിയുടെ ലക്ഷ്യമെന്നിരിക്കെ, താന്‍ ഒരിക്കല്‍ പോലും അയാളുടെ പേര്‌ ഉച്ചരിക്കില്ലെന്ന്‌ അവര്‍ പറഞ്ഞു. മരണം സംഭവിച്ച്‌ 24 മണിക്കൂറിനകം കബറടക്കുകയാണ്‌ ഇസ്ലാം മതാചാരമെന്നതു കണക്കിലെടുത്ത്‌, മരിച്ചവരുടെ ബന്ധുക്കള്‍ വിദേശത്തുനിന്ന്‌ എത്തുന്നുണ്ട്‌.

50 പേരുടെയും പോസ്‌റ്റ്‌മോര്‍ട്ടം പരിശോധന പൂര്‍ത്തിയായെന്നു പോലീസ്‌ അറിയിച്ചിട്ടും മൃതദേഹം െകെമാറിക്കിട്ടാന്‍ െവെകുന്നത്‌ അവരെ അമ്പരപ്പിക്കുന്നു. വലിയൊരു ദുരന്തം െകെകാര്യം ചെയ്യാനുള്ള ന്യൂസിലന്‍ഡിന്റെ പ്രാപ്‌തിയാണു ചോദ്യംചെയ്യപ്പെടുന്നത്‌.