മസ്ജിദ് ആക്രമണത്തിന്റെ ഇരകളോട് ന്യൂസിലന്റ് സര്‍ക്കാര്‍ പ്രകടിപ്പിച്ച ആദരവിന് നന്ദി! ബുര്‍ജ് ഖലീഫയില്‍ ജസീന്ത ആര്‍ഡന്റെ ചിത്രം തെളിയിച്ച് യു.എ.ഇയുടെ ആദരം

2019-03-24 05:56:22am |

ന്യൂസീലന്‍ഡിലെ െ്രെകസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിന്റെ വാര്‍ത്തകളും വീഡിയോയും ഞെട്ടിപ്പിക്കുന്നതായിരുന്നു. ആക്രമണ ശേഷമുള്ള ന്യൂസീലന്‍ഡ് പ്രധാനമന്ത്രിയുടെ നടപടികളാണ് ഇപ്പോള്‍ ആദരിക്കപ്പെടുന്നത്. ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍ ഹിജാബ് ധരിച്ച് ആക്രമണത്തില്‍ ഉറ്റവരെയും ബന്ധുക്കളെയും നഷ്ടപ്പെട്ടവരെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന ചിത്രം ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും ശ്രദ്ധേയമായിരുന്നു. മസ്ജിദ് ആക്രമണത്തിന്റെ ഇരകളോട് ന്യൂസിലന്റ് സര്‍ക്കാര്‍ പ്രകടിപ്പിച്ച ആദരവിന് യു.എ.ഇ നന്ദി പ്രകടിപ്പിച്ചിരിക്കുകയാണ്.

ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ന്യൂസിലന്റ് പ്രധാനമന്ത്രിയുടെ ചിത്രം തെളിയിച്ചാണ് യു.എ.ഇ നന്ദി അറിയിച്ചത്. മസ്ജിദ് ആക്രമണത്തിന്റെ ഇരകളിലൊരാളെ മാറോട് ചേര്‍ത്ത് പിടിക്കുന്ന ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്റെ ചിത്രമാണ് ഇന്നലെ രാത്രി ബുര്‍ജ് ഖലീഫയില്‍ നന്ദി സൂചകമായി തെളിഞ്ഞത്. '' മൗനത്തിലാണ്ട് ന്യൂസിലന്റ് മസ്ജിദ് ആക്രമണത്തിലെ രക്തസാക്ഷികളെ ആദരിച്ചിരിക്കുന്നു. പ്രധാനമന്ത്രി ജസീന്ത ആര്‍ഡനും ന്യൂസിലന്റിനും നന്ദി. നിങ്ങളുടെ ആത്മാര്‍ഥമായ അനുകമ്പയും പിന്തുണയും ഭീകരാക്രമണത്തില്‍ ഉലഞ്ഞുപോയ ലോകത്തെ 105 കോടി മുസ്ലിംകളുടെയും ആദരവ് നേടിയിരിക്കുന്നു.'' ഈ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച യു.എ.ഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം കുറിച്ചു.

സോഷ്യല്‍മീഡിയ ലോകം ഒന്നടങ്കം ഒരു ഭരണാധികാരെ ഇത്രയും അഭിനന്ദിക്കുന്നത് ഇത് ആദ്യമായാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ട്രന്റിങ്ങായ ഹാഷ്ടാഗ് #ഖമരശിറമഅൃറലൃി തന്നെയാണ്. ജസിന്‍ഡ ആര്‍ഡേണ്‍ ഹിജാബ് ധരിച്ച് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഭാര്യയേയും പിതാവിനെ നഷ്ടപ്പെട്ട മക്കളെയും ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ അവരുടെ ഔദ്യോഗിക ഫെയ്‌സ്ബുക്, ട്വിറ്റര്‍ പേജുകളില്‍ പോസ്റ്റ് ചെയ്തിട്ടില്ല. എന്നിട്ടും ലോകം ഒന്നടങ്കം ആ ചിത്രങ്ങള്‍ ഏറ്റെടുത്തു. ലോകത്തിന്റെ സമാധാനത്തിനു ഇത്തരം ഭരണാധികാരികളെയാണ് നമുക്ക് വേണ്ടതെന്നുള്ള കുറിപ്പുകളാണ്കാണുന്നത്. ഇവര്‍ക്കാണ് നോബല്‍ സമ്മാനം നല്‍കേണ്ടത്. ഇവരാണ് ലോകത്തിന്റെ നേതാവ്. ഇതാണ് പ്രധാനമന്ത്രി, ഇതാവണം ഭരണാധികാരികള്‍ തുടങ്ങി നിരവധി സന്ദേശങ്ങളാണ് ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും പ്രചരിക്കുന്നത്.