ബ്രെക്‌സിറ്റ് കരാര്‍ വോട്ടെടുപ്പ് ഈയാഴ്ചയില്ല, അടുത്തയാഴ്ചത്തേക്ക് നീട്ടിവച്ച് തെരേസാ മേയ്; ബ്രെക്‌സിറ്റ് തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കൂറ്റന്‍ റാലി

2019-03-24 06:02:10am |

ല​ണ്ട​ൻ: എം.​പി​മാ​രു​ടെ പി​ന്തു​ണ​യു​റ​പ്പി​ക്കാ​ൻ ബ്രെ​ക്​​സി​റ്റ്​ ക​രാ​ർ വോ​െ​ട്ട​ടു​പ്പ്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്​ അ​ടു​ത്ത​യാ​ഴ്​​ച​ത്തേ​ക്ക്​ മാ​റ്റി. ക​രാ​ർ പാ​സാ​യാ​ൽ ബ്രെ​ക്​​സി​റ്റ്​ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ മേ​യ്​ 22 ​വ​രെ സ​മ​യം അ​നു​വ​ദി​ക്ക​ാ​മെ​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ അ​റി​യി​ച്ചി​രു​ന്നു. 

യ​ഥാ​ർ​ഥ​ത്തി​ൽ ഇൗ ​മാ​സം 29ന​കം ​​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ബ്രി​ട്ട​ൻ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ വി​ട​ണ​മെ​ന്നാ​ണ്​ ച​ട്ടം. എ​ന്നാ​ൽ, മേ​യു​ടെ ബ്രെ​ക്​​സി​റ്റ്​ ക​രാ​ർ ബ്രി​ട്ട​ന്​ അ​നു​കൂ​ല​മ​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി പാ​ർ​ല​മ​െൻറ്​ ത​ള്ളി​യ​തോ​ടെ ഇൗ ​തീ​യ​തി​ക്ക​കം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​തെ​വ​ന്നു. ആ​ദ്യ ക​രാ​ർ പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ ചി​ല മാ​റ്റ​ങ്ങ​ൾ വ​രു​ത്തി വീ​ണ്ടും എ​ത്തി​യെ​ങ്കി​ലും അ​തും എം.​പി​മാ​ർ സ്വീ​ക​രി​ച്ചി​ല്ല. സ​മ്പൂ​ർ​ണ മാ​റ്റ​ത്തോ​ടെ പു​തി​യ ക​രാ​റാ​യി​രു​ന്നു എം.​പി​മാ​രു​ടെ ആ​വ​ശ്യം. 

ര​ണ്ടു​വ​ർ​ഷ​ം നീ​ണ്ട ച​ർ​ച്ച​ക്കു​ശേ​ഷം തീ​രു​മാ​നി​ച്ച കാ​ര്യ​ങ്ങ​ളി​ൽ മാ​റ്റം​വ​രു​ത്താ​ൻ ത​യാ​റ​ല്ലെ​ന്ന്​ യൂ​റോ​പ്യ​ൻ നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ മേ​യ്​​ക്ക്​ മു​ന്നോ​ട്ടു​ള്ള വ​ഴി ക​ഠി​ന​മാ​യി. അ​ങ്ങ​നെ​യാ​ണ്​ ചി​ല മാ​റ്റ​ങ്ങ​ളോ​ടെ ക​രാ​ർ വീ​ണ്ടും പാ​ർ​ല​മ​െൻറി​ൽ അ​വ​ത​രി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. ഇ​തും പ​രാ​ജ​യ​പ്പെ​ട്ടാ​ൽ ഏ​പ്രി​ൽ 12ന​കം ബ്രി​ട്ട​ൻ വി​ട്ടു​പോ​ക​ണ​മെ​ന്നാ​ണ്​ ഇ.​യു​വി​​െൻറ അ​ന്ത്യ​ശാ​സ​നം. ക​രാ​റി​ല്ലാ​ത്ത ബ്രെ​ക്​​സി​റ്റ്​ ബ്രി​ട്ട​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ദേ​ശീ​യ അ​ടി​യ​ന്ത​രാ​വ​സ്​​ഥ​ക്കു തു​ല്യ​മാ​ണെ​ന്ന്​ വി​ദ​ഗ്​​ധ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു.

അതിനിടെ ബ്രെക്സിറ്റിനെ എതിർക്കുന്ന പതിനായിരങ്ങൾ വീണ്ടും ഹിതപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് നഗരത്തിൽ കൂറ്റൻ പ്രകടനം നടത്തിയതോടെ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുടെ നില പരുങ്ങലിലായി. ബ്രെക്സിറ്റിനുള്ള പുതിയ കരാറിൽ ഈയാഴ്ച പാർലമെന്റിൽ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ പ്രതിസന്ധി. കരാറില്ലാതെയെങ്കിൽ ഏപ്രിൽ 12 വരെയും അതിനകം കരാറിന് ബ്രിട്ടിഷ് പാർലമെന്റ് അംഗീകാരം നൽകിയാൽ മേയ് 22 വരെയുമാണ് യൂറോപ്യൻ യൂണിയൻ സമയം നീട്ടിക്കൊടുത്തിട്ടുള്ളത്.

രണ്ടാം ലോക യുദ്ധത്തിനുശേഷം ബ്രിട്ടൻ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തേതെന്ന് വിലയിരുത്തപ്പെടുന്നു. ഹൈഡ് പാർക്കിൽ ഒത്തുചേർന്ന പ്രതിഷേധക്കാർ വെസ്റ്റ്മിനിസ്റ്റർ വരെ റാലി നടത്തി. അവിടെ സ്കോട്‍ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കൊള സ്റ്റേർജിയൻ, ലണ്ടൻ മേയർ സാദിഖ് ഖാൻ, പ്രതിപക്ഷ ലേബർ പാർട്ടി ഉപനേതാവ് ടോം വാട്സൻ എന്നിവർ അഭിസംബോധന ചെയ്തു. 2016 ജൂൺ 23ന് നടന്ന ബ്രെക്സിറ്റ് ഹിതപരിശോധനയിൽ 1.74 കോടി (52%) അനുകൂലമായും 1.61 കോടി (48%) എതിർത്തും വോട്ട് ചെയ്തിരുന്നു.

യൂറോപ്യൻ യൂണിയന് അനുകൂല നിലപാടുള്ളവർ കഴിഞ്ഞ ഒക്ടോബറിൽ നടത്തിയ റാലിയിൽ 7 ലക്ഷത്തിലേറെ പേർ പങ്കെടുത്തിരുന്നു. എന്നാൽ, രണ്ടാമതൊരു ഹിതപരിശോധനയെന്ന ആവശ്യം പ്രധാനമന്ത്രി തെരേസ മേ നിരസിച്ചിരുന്നു. ബ്രെക്സിറ്റ് സംബന്ധിച്ച് പ്രതിപക്ഷ ലേബർ പാർട്ടിയിൽ കടുത്ത അഭിപ്രായവ്യത്യാസമുണ്ട്. ഹിതപരിശോധനയിൽ അനുകൂല നിലപാടാണ് പാർട്ടി സ്വീകരിച്ചത്. എന്നാൽ ഇപ്പോൾ പാർട്ടിയിലെ ഒരു വിഭാഗം രണ്ടാമതൊരു ഹിതപരിശോധന വേണമെന്ന് ആവശ്യപ്പെടുകയാണ്.