തീപിടിച്ച് മാംസം കത്തിയപ്പോഴും അറിഞ്ഞില്ല; ഇത് രിട്ടനിലെ വൈറ്റ് ബ്രിഡ്ജിലെ ജോ കാമറൂണ്‍ എന്ന വേദന എന്താണെന്ന് അറിയാത്ത മുത്തശ്ശി!

2019-03-29 03:02:34am |

ബ്രിട്ടനിലെ വൈറ്റ് ബ്രിഡ്ജിലെ ജോ കാമറൂണ്‍ എന്ന 62 കാരിയുടെ ഏറ്റവും വലിയ പ്രത്യേകത വേദന തിരിച്ചറിയാന്‍ കഴിയില്ല എന്നതാണ്. ശക്തമായ വേദന ഉണ്ടാകുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ബാധിച്ച് ഇവരുടെ ഇടുപ്പ് പൂര്‍ണമായും ദ്രവിച്ചു പോയിരുന്നു. അതിനുശേഷം ഇടുപ്പെല്ല് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ നടത്തുമ്പോഴും ഇവര്‍ക്ക് പ്രത്യേകിച്ച് വേദനയൊന്നും ഉണ്ടായില്ല. മാത്രമല്ല ഇവര്‍ വേദനസംഹാരികളൊന്നും കഴിക്കാന്‍ കൂട്ടാക്കിയതുമില്ല. ഇതില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ പരിശോധനയിലൂടെ ജോ കാമറൂണിന് സംഭവിച്ച അപൂര്‍വ ജനിതകമാറ്റം തിരിച്ചറിയുകയായിരുന്നു.

വേദന അറിയാന്‍ കഴിയാതിരിക്കുക എന്നത് കോടിക്കണക്കിന് ആളുകളില്‍ ഒരാള്‍ക്കു മാത്രം വരുന്ന അവസ്ഥയാണ്. വേദന അറിയാന്‍ കഴിയാത്തതു മൂലം ജോ കാമറൂണിന് നിരവധി പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട്. പാചകം ചെയ്യുന്നതിനിടയില്‍ അടുപ്പില്‍ നിന്നു പൊള്ളലേറ്റെങ്കിലും ജോ അത് അറിഞ്ഞില്ല. ഒടുവില്‍ സ്വന്തം മാംസം കത്തുന്ന മണം വന്നപ്പോള്‍ മാത്രമാണ് തീ പിടിച്ച വിവരം അറിഞ്ഞത്. പാചകം ചെയ്യുന്നതിടയില്‍ കൈ മുറിഞ്ഞാല്‍ പോലും ജോയ്ക്ക് അറിയാന്‍ കഴിയില്ല. കൈയില്‍ നിന്ന് ചോര വരുമ്പോള്‍ മാത്രമാണ് മുറിവേറ്റ വിവരം ഇവര്‍ അറിയുന്നത്.  ശരീരത്തില്‍ ഉണ്ടാകുന്ന മുറിവുകള്‍ വളരെ പെട്ടെന്ന് ഭേദമാകുന്നത് കൊണ്ട് ഇത് ഒരു പ്രശ്‌നമായും അവര്‍ക്ക് അനുഭവപ്പെട്ടിരുന്നില്ല.

The woman who can NOT feel pain: old grandmother with a rare genetic mutation ജോ അമ്മയക്കൊപ്പം 

എട്ടാം വയസില്‍ സ്കേറ്റിങ്ങിനിടെ വീണ് കയ്യൊടിഞ്ഞിട്ടും ജോ അറിഞ്ഞില്ല. മകളുടെ കൈ അസാധാരണമാംവിധം തൂങ്ങിക്കിടക്കുന്നത് കണ്ട അമ്മയാണ് കൈ ഒടിഞ്ഞ വിവരം തിരിച്ചറിഞ്ഞത്. അനസ്‌തേഷ്യ കൂടാതെ വെരിക്കോസ് വെയിനിന് ശസ്ത്രക്രിയ നടത്തിയതും പല്ലെടുത്ത ശേഷം മരവിപ്പിക്കാതെ സ്റ്റിച്ചിട്ടതും അടക്കം നിരവധി അനുഭവങ്ങളാണ് ഇവര്‍ക്ക് പറയാനുള്ളത്. പ്രസവം പോലും അസാധരണമായ ഒരു അനുഭവം എന്നതില്‍ കവിഞ്ഞ് മറ്റൊരു തരത്തിലുള്ള ബുദ്ധിമുട്ടും ജോയ്ക്ക് ഉണ്ടായിരുന്നില്ല. 62-ാം വയസിലാണ് തനിക്ക് ജനിതക മാറ്റം സംഭവിച്ച വിവരം ഇവര്‍ അറിഞ്ഞത്. 

The woman who can NOT feel pain: old grandmother with a rare genetic mutation

ജോ കാമറൂണിന് ജനിതകമാറ്റം സംഭവിച്ച വിവരം റൈഗ്മോര്‍ ആശുപത്രിയിലെ അനസ്‌തേഷ്യ വിദഗ്ധനായ ഡോ.ദേവ്ജിത് ശ്രീവസ്തവയാണ് ആദ്യം തിരിച്ചറിഞ്ഞത്. വിവരം തിരിച്ചറിഞ്ഞപ്പോള്‍ തന്നെ ഇവരുടെ കേസ് ഫയല്‍ ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ജനിതക ഗവേഷകര്‍ക്ക് കൈമാറി. ഈ ഗവേഷകരാണ് ഇവരില്‍ സംഭവിച്ച അപൂര്‍വ ജനിതക മാറ്റം കണ്ടെത്തിയത്. ഇവരില്‍ നടത്തുന്ന പഠനം കടുത്ത വേദന അനുഭവിക്കുന്ന രോഗം പിടിപെടുന്നവര്‍ക്ക് ആശ്വാസമാകും എന്ന വിശ്വാസത്തിലാണ് ഗവേഷകര്‍.