Latest News

ഹോ​വ​ര്‍ബോ​ര്‍ഡി​ല്‍ ഇം​ഗ്ലീ​ഷ് ചാ​ന​ൽ ക​ട​ന്ന്​ ഫ്ര​ഞ്ചു​കാ​ര​ൻ! ഫ്രാ​ങ്കി​യു​ടെ ഹോ​വ​ര്‍ബോ​ര്‍ഡ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത് അ​ഞ്ചു ചെ​റി​യ ജെ​റ്റ് എ​ൻ​ജി​നില്‍​

2019-08-05 02:14:09am |

പാ​രി​സ്: സ്വ​ന്ത​മാ​യി രൂ​പ​ക​ല്‍പ​ന ചെ​യ്ത ഹോ​വ​ര്‍ബോ​ര്‍ഡി​ല്‍ ഇം​ഗ്ലീ​ഷ് ചാ​ന​ലി​നു മു​ക​ളി​ല്‍ക്കൂ​ടി പ​റ​ന്ന് ഫ്ര​ഞ്ചു​കാ​ര​ന്‍ ച​രി​ത്രം​കു​റി​ച്ചു. ഫ്രാ​ന്‍സി​ലെ ഫ്രാ​ങ്കി സ​പാ​ട്ട​യാ​ണ് ഇം​ഗ്ലീ​ഷ് ചാ​ന​ലി​നു മു​ക​ളി​ലൂ​ടെ പ​റ​ന്ന​ത്. 20 മി​നി​റ്റു​കൊ​ണ്ടാ​ണ് ഫ്രാ​ങ്കി സ​പാ​ട്ട ല​ക്ഷ്യം നേ​ടി​യ​ത്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ല്‍ ന​ട​ത്തി​യ സ​മാ​ന ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഫ്രാ​ന്‍സി​ലെ ക​ലൈ​സി​നു സ​മീ​പ​മാ​ണ് പ​റ​ക്ക​ല്‍ ന​ട​ത്തി​യ​തെ​ങ്കി​ലും യ​ന്ത്ര​ത്ത​ക​രാ​ര്‍ മൂ​ലം ക​ട​ലി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഇ​ത്ത​വ​ണ കു​റ​വു​ക​ള്‍ പ​രി​ഹ​രി​ച്ചാ​ണ്  സാ​ഹ​സി​ക​യാ​ത്ര​ക്കൊ​രു​ങ്ങി​യ​ത്.

അ​ഞ്ചു ചെ​റി​യ ജെ​റ്റ് എ​ൻ​ജി​നി​ലാ​ണ് ഫ്രാ​ങ്കി​യു​ടെ ഹോ​വ​ര്‍ബോ​ര്‍ഡ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. മ​ണ്ണെ​ണ്ണ​യാ​ണ് ഇ​ന്ധ​നം. മ​ണ്ണെ​ണ്ണ നി​റ​ച്ച ടാ​ങ്ക് പു​റം​ബാ​ഗി​ല്‍ ചു​മ​ന്നാ​ണ് ഫ്രാ​ങ്കി ഹോ​വ​ര്‍ബോ​ര്‍ഡി​ല്‍ പ​റ​ന്ന​ത്. മൂ​ന്ന് ഹെ​ലി​കോ​പ്​​ട​റു​ക​ൾ ഇ​ദ്ദേ​ഹ​ത്തി​നൊ​പ്പം പ​റ​ക്ക​ല്‍ നി​രീ​ക്ഷി​ച്ച് കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. ഫ്രാ​ന്‍സി​ലെ പ്രാ​ദേ​ശി​ക സ​മ​യം ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച 6.17നാ​ണ് ഫ്രാ​ങ്കി ഇം​ഗ്ലീ​ഷ് ചാ​ന​ലി​നു മു​ക​ളി​ല്‍ക്കൂ​ടി പ​റ​ന്ന​ത്. ബ്രി​ട്ട​നി​ലെ സ​െൻറ്​ മാ​ര്‍ഗ​ര​റ്റ്‌​സ് ബേ​യി​ല്‍ സു​ര​ക്ഷി​ത​മാ​യി പ​റ​ന്നി​റ​ങ്ങി. 

മ​ണി​ക്കൂ​റി​ല്‍ 160 മു​ത​ല്‍ 170 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ലാ​ണ് ഫ്രാ​ങ്കി സ​പാ​ട്ട പ​റ​ന്ന​തെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. എ​ന്നാ​ല്‍, 35 കി​ലോ​മീ​റ്റ​ര്‍ പ​റ​ക്കാ​ന്‍ ഇ​ദ്ദേ​ഹ​ത്തി​ന് പാ​തി​വ​ഴി​യി​ല്‍ ക​ട​ലി​ല്‍ സ​ജ്ജ​മാ​ക്കി​യ ബോ​ട്ടി​ലി​റ​ങ്ങി ഇ​ന്ധ​നം വീ​ണ്ടും നി​റ​ക്കേ​ണ്ടി​വ​ന്നു. ഈ ​പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ക എ​ന്ന​താ​ണ് ഇ​നി​യു​ള്ള വെ​ല്ലു​വി​ളി.  ഹോ​വ​ര്‍ ബോ​ര്‍ഡ് വി​ക​സി​പ്പി​ക്കാ​ന്‍ 2018ല്‍ ​ഫ്ര​ഞ്ച് സൈ​ന്യം ഇ​ദ്ദേ​ഹ​ത്തി​ന് 13 ല​ക്ഷം യൂ​റോ സാ​മ്പ​ത്തി​ക​സ​ഹാ​യം ന​ല്‍കി​യി​രു​ന്നു. ബ്രി​ട്ട​നും സ​മാ​ന​മാ​യ ഹോ​വ​ര്‍ബോ​ര്‍ഡി​ല്‍ താ​ൽ​പ​ര്യം കാ​ണി​ക്കു​ന്നു​ണ്ട്.