Latest News

കാരുണ്യ മഴ പെയ്തു യുകെയിലെ മലയാളി സമൂഹം! വയനാടിനും, നിലമ്പൂരിനും ഒരു കൈതാങ്ങ് ആകുവാൻ ഫീനിക്സ് നോർത്താപ്ടണും, ഇടുക്കി ജില്ലാ സംഗവും, ഇടുക്കി ചാരിറ്റി ഗ്രൂപ്പും

2019-08-12 03:03:47am | ജസ്റ്റിന്‍ എബ്രഹാം

കേരളത്തിൽ സംഭവിച്ച പ്രകൃതിക്ഷോഭത്തിലും ഉരുൾപൊട്ടലിലും കഷ്ടത അനുഭവിക്കുന്നവർക്ക്  കൈത്താങ്ങാകുവാൻ ചാരിറ്റി പ്രവർത്തനങ്ങളിൽ എന്നും മുൻ നിരയിൽ നില്ക്കുന്ന ഇടുക്കി ജില്ലാ സംഗമവും, ഫീനിക്സ് നോർത്താബറ്റൺ ക്ലബും കൈകോർക്കുന്നു. ഉറ്റവരും, ഉടയവരും നഷ്ടപ്പെട്ടവരും, സ്വന്തമെന്നു കരുതിയ വീടും സ്ഥലവും കൺമുമ്പിൽ തകർന്ന കാഴ്ചകൾ കാണേണ്ടിവന്ന ഒരുപാട് ജീവിതങ്ങൾ ഇപ്പോൾ ദുരിതാശ്വാസക്യാമ്പിൽ കഷ്ടത  അനുഭവിക്കുന്നു. ഈ ദുരന്തത്തിൽ അകപ്പെട്ടവരെ നേരിട്ട് സഹായിക്കാൻ നമ്മൾ എല്ലാവരും കൈകോർക്കണം

എന്ന് താഴ്മയോടെ അപേഷിക്കുന്നു. നിങ്ങളാൽ കഴിയുന്ന ഒരു തുക  ഈ ദുരന്തങ്ങളിൽ അകപ്പെട്ട കുടുംബങ്ങൾക്ക് താങ്ങും തണലും ആകട്ടെ, നിങ്ങൾക്ക്  പറ്റുന്ന രീതിയിൽ ഒരു ചെറിയ തുക തന്ന് നമുക്കും ഈ ദുരന്തത്തിൽ അകപ്പെട്ടിരിക്ക്കുന്നവരോട് ചേർന്നുനിൽക്കാം. കേരളത്തിന്റെ  രക്ഷക്കായി ദുരിതമനുഭവിക്കുന്നവർക്ക് കരുത്തേകാൻ ജാതി, മത , രാഷ്ടീയ ഭേദമെന്യേ ജനങ്ങളെല്ലാം ഒറ്റക്കെട്ടായി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അണിനിരന്നുകൊണ്ടിരിക്കുകയാണ്, ഈ സാഹചര്യത്തിൽ  ഫീനിക്സ് ക്ലബ്ലിന്റ അക്കൗണ്ടിലേക്ക് അല്ലങ്കിൽ ജസ്റ്റ് ഗിവിങ്ങ് വഴി നിങ്ങളാൽ കഴിയുന്ന സഹായം ചെയ്യണമെന്ന് താഴ്മയായി അപേഷിക്കുന്നു,

നമ്മുടെ സംഭാവനകൾ ദുരിതം അനുഭവിക്കുന്നവർക്ക് നേരിട്ട്  കൈമാറുന്നതായിരിക്കും.
ഇടുക്കി ജില്ലാ സംഗത്തിന് വേണ്ടി,
കൺവീനർ
ജിമ്മി ജേക്കപ്പ്:

Account Name: Phoenix Northampton
Sort Code: 30-96-26
Account Number: 39144968

JustGiving Crowdfunding Page: https://www.justgiving.com/crowdfunding/keralaflood2019/feedback?utm_term=2aNmrg83Q

പ്രളയത്തില്‍ എല്ലാം നഷ്ട്ടപ്പെട്ടവരുടെ കരച്ചില്‍ നിങ്ങള്‍ കേള്‍ക്കുന്നില്ലേ ? നമുക്ക് വടക്കന്‍ ജില്ലകളെ സഹായിക്കാം 
ടോം ജോസ് തടിയംപാട്
കേരളത്തിന്റെ വടക്കന്‍ ജില്ലകളെ സാരമായി ബാധിച്ചിരിക്കുന്ന വെള്ളപോക്കവും, ഉരുള്‍പൊട്ടലുംകൊണ്ട് ഒട്ടേറെ ജീവനുകള്‍ നഷ്ട്ടപ്പെട്ടു .ഒട്ടേറെ ആളുകള്‍ക്ക് ജീവിതത്തില്‍ നേടിയത് എല്ലാം നഷ്ട്ടപ്പെട്ടു ചത്തതിനു ഒത്തതെ ജീവിച്ചിരിപ്പു എന്ന അവസ്ഥയില്‍ എത്തിനില്‍ക്കുന്നത്‌ നാം എല്ലാം മദ്ധ്യമങ്ങളില്‍കൂടി കണ്ടുകഴിഞ്ഞു .അവരെ ഒരു കൈ  സഹായിക്കേണ്ടത് സഹജീവികള്‍ എന്നനിലയില്‍ നാം ഓരോരുത്തരുടെയും കടമയാണ് എന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ കാണുന്നു അതുകൊണ്ട് ഞങ്ങള്‍ നിങ്ങളുടെ മുന്‍പില്‍ വീണ്ടും കൈ നീട്ടുന്നത് .
ഇങ്ങനെ ഒരു ചാരിറ്റി നടത്തണമെന്ന് ഞങ്ങളേട്  ആവശൃപ്പെട്ടത്  ലിവര്‍പൂളില്‍  താമസിക്കുന്ന  വയനാട് സ്വദേശി സജി തോമസ്‌ , ബെര്‍മിംഗാമില്‍ താമസിക്കുന്ന  മലപ്പുറം സ്വദേശി സുനില്‍ മേനോന്‍ , നോര്‍ത്ത് അലെര്‍ട്ടനില്‍ താമസിക്കുന്ന പാലക്കാടു സ്വദേശി സുനില്‍ മാത്യു എന്നിവരാണ്‌ ലഭിക്കുന്ന പണം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന വടക്കന്‍ ജില്ലകളിലെ ആളുകളെ കണ്ടെതില്‍ നല്‍കും എന്നറിയിക്കുന്നു .നിങള്‍ തരുന്ന ഓരോ ചില്ലികാശും അര്‍ഹിക്കുന്നവരുടെ കൈകളില്‍ എത്തിച്ചേരുമെന്ന് ഞങള്‍ ഉറപ്പുതരുന്നു .
സഹായം ആളുകള്‍ക്ക് ഉടനടി അവശൃമായതുകൊണ്ട് കളക്ഷന്‍  രണ്ടാഴ്ച കൊണ്ട് അവസാനിക്കുമെന്നു അറിയിക്കുന്നു . 
ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ എന്നത് കേരളത്തില്‍ നിന്നും യു കെ യില്‍ കുടിയേറിയ കഷ്ട്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞു ജീവിച്ചവരുടെ ഒരു കൂട്ടായ്മയാണ് .കഴിഞ്ഞ പ്രളയത്തില്‍ ഞങളുടെ ശ്രമഫലമായി 7 ലക്ഷത്തോളം രൂപ പല സംഘടനകളില്‍ നിന്നും ശേഖരിച്ചു നാട്ടിലെ ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ കഴിഞ്ഞു .

ഞങ്ങൾ ഇതു വരെ 72 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിച്ചിട്ടുണ്ട് ,ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ യ്ക്ക് നേതൃത്വംകൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് , സജി തോമസ്‌ എന്നിവരാണ്‌

നിങ്ങള്‍ ദയവായി ഞങ്ങളുടെ ഈ അപേക്ഷ കൈവിടരുത് നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന അക്കൗണ്ടില്‍ നല്‍കുക 
ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി നടത്തിയ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു 
പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്റ്‌ മെയില്‍വഴിയോ, ഫേസ് ബുക്ക്‌ മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്.. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ്‌ എന്ന ഫേസ് ബുക്ക്‌ പേജില്‍ പ്രസിധികരിച്ചിട്ടുണ്ട് ..നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..

ACCOUNT NAME , IDUKKI GROUP 
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
"ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു."", 
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..