Latest News

ഇനിമുതല്‍ വേദന കുറയ്ക്കാന്‍ പുതിയ കണ്ടെത്തല്‍; വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുമായി കാര്‍ഡിഫില്‍ ആശുപത്രി! അനുഭവം തുറന്ന് പറഞ്ഞ് ഗര്‍ഭിണി

2019-08-14 02:17:15am |

പ്രസവവേദനയുടെ തീവ്രത കുറയ്ക്കാന്‍ പുതിയ മാര്‍ഗവുമായി എത്തുകയാണ് ഇംഗ്ലണ്ടിലെ കാര്‍ഡിഫില്‍. കാര്‍ഡിഫിലെ വെയില്‍സില്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് വെര്‍ച്വല്‍ റിയാലിറ്റിയുടെ അനുഭൂതിയുളവാക്കുന്ന ഹെഡ്സെറ്റ് കിറ്റ് പ്രസവവേദനയുടെ തീവ്രത കുറയ്ക്കാനായി ഉപയോഗപ്പെടുത്തിയത്. ഹന്ന ലേലി എന്ന ഗര്‍ഭിണിയിലാണ് പുതിയ പരീക്ഷണം ആദ്യമായി നടത്തിയത്.

360 ഡിഗ്രിയില്‍ കാഴ്ചയും കേള്‍വിയും പ്രദാനം ചെയ്യുന്ന രീതിയിലാണ് ഹെഡ്സെറ്റിന്റെ രൂപകല്‍പന. വശങ്ങളിലും പിറകിലുമുള്ള കാഴ്ചകള്‍ കാണുന്ന അനുഭൂതിയാണുണ്ടാകുന്നത്. വേദനയും ആകാംക്ഷയും ഉല്‍കണ്ഠയും അകറ്റി ആശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഹെഡ്സെറ്റിനു കഴിയുന്നുണ്ടെന്നാണ് ഹന്ന പറയുന്നത്. തനിക്ക് മികച്ച ആനുഭവമാണ് ഹെഡ്സെറ്റ് പ്രദാനം ചെയ്തതെന്നും ഹന്ന സാക്ഷ്യപ്പെടുത്തുന്നു. വെര്‍ച്വല്‍ ഹെഡ്സെറ്റ് എന്ന ആശയം ലോകത്ത് ഇത് ആദ്യമാണെന്നാണ് റിപ്പോര്‍ട്ട്.

എല്ലാ ഗര്‍ഭിണികളിലും ഹെഡ് സെറ്റ് നിര്‍ബന്ധമായി ഉപയോഗിക്കാനുള്ള പദ്ധതിയില്ല. ആവശ്യമുള്ളവര്‍ക്ക് ആവശ്യമുള്ള ഘട്ടത്തില്‍ മാത്രമായി ഉപയോഗം പരിമിതപ്പെടുത്താനാണ് തീരുമാനം. പരീക്ഷണം നടത്തിയതിനു ശേഷം പ്രതികരണം ലഭിക്കാന്‍ ഗര്‍ഭിണികളായിരുന്ന വരെ ഒന്നിച്ചു വിളിച്ചുകൂട്ടി ചര്‍ച്ച നടത്താനും ആരോഗ്യവിഭാഗം ആലോചിക്കുന്നുണ്ട്. വേദനയ്ക്ക് വെര്‍ച്വല്‍ റിയാലിറ്റി ഹെഡ് സൈറ്റ് മികച്ചൊരു പ്രതിരോധ മാര്‍ഗമാണെന്നാണ് ആശുപത്രിയിലെ മിഡ് വൈഫ് സൂസന്‍ ഹാര്‍ഡ്കെയര്‍ പറയുന്നത്