Latest News

ബ്രെ​ക്​​സി​റ്റ്​: യൂ​റോ​പ്യ​ൻ യൂ​നി​യ​നുമാ​യു​ള്ള ബ്രി​ട്ട​ന്‍റെ ബ​ന്ധ​മ​റ്റു, പു​റ​ത്തു​ക​ട​ക്കാ​നു​ള്ള ​ശ്ര​മ​ങ്ങ​ൾ ബ്രി​ട്ട​നെ ഉലച്ചു

2020-02-02 03:15:09am |

ല​ണ്ട​ൻ: യൂ​റോ​പ്യ​ൻ യൂ​നി​യ​നി​ൽ (ഇ.​യു) നി​ന്ന്​ പു​റ​ത്തു​ക​ട​ക്കാ​നു​ള്ള ​ശ്ര​മ​ങ്ങ​ൾ കു​റ​ച്ചൊ​ന്നു​മ​ല്ല യു​നൈ​റ്റ​ഡ്​ കി​ങ്​​ഡം എ​ന്ന ബ്രി​ട്ട​നെ ഉ​ല​ച്ച​ത്. ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ യു.​കെ​യി​ൽ അ​ര​ങ്ങേ​റി​യ​ത്​ ഇ​തു​വ​രെ ആ ​രാ​ജ്യം കാ​ണാ​ത്ത വി​ധ​ത്തി​ലു​ള്ള രാഷ്ട്രീയ സം​ഭ​വ​ങ്ങ​ളാ​ണ്. ര​ണ്ട്​ പ്ര​ധാ​ന​മ​ന്ത്രി​മാ​ർ​ക്ക്​ സ്​​ഥാ​ന​മൊ​ഴി​യേ​ണ്ടി​വ​ന്നു.

എ​ണ്ണി​യാ​ലൊ​ടു​ങ്ങാ​ത്ത പ്ര​തി​ഷേ​ധ​ങ്ങ​ളു​ണ്ടാ​യി. എ​ല്ലാം ഒ​രു കാ​ര്യ​ത്തി​​െൻറ പേ​രി​ൽ-അ​താ​ണ്​ ​െബ്ര​ക്​​സി​റ്റ്. വെ​ള്ളി​യാ​ഴ്​​ച അ​ർ​ധ​രാ​ത്രി​യോ​ടെ ഇ.​യു​വു​മാ​യു​ള്ള ബ്രി​ട്ട​​െൻറ സുദീർഘ ബ​ന്ധ​മ​റ്റു. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്​​മ വി​ടു​ന്ന ആ​ദ്യ രാ​ജ്യ​മെ​ന്ന പ​ദ​വി​യു​മാ​യാ​ണ്​ യു.​കെ മ​ട​ങ്ങു​ന്ന​ത്. വാ​ണി​ജ്യം, വ്യാ​പാ​രം, ന​യ​ത​ന്ത്രം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ സാ​ധാ​ര​ണ നി​ല​​യി​ലേ​ക്ക്​ കൊ​ണ്ടു​വ​രു​ന്ന​തി​ന്​ അ​നു​വ​ദി​ച്ച സ​മ​യം 2020 ഡി​സം​ബ​ർ 31വ​രെ​യാ​ണ്.

അ​തി​നാ​ൽ, അം​ഗ​ത്വം ഒ​ഴി​വാ​യെ​ങ്കി​ലും ശേ​ഷി​ക്കു​ന്ന 11 മാ​സ​ക്കാ​ലം ചി​ല ഇ​ട​പാ​ടു​ക​ൾ ത​ട​സ്സ​മി​ല്ലാ​തെ ന​ട​ത്താം. ഈ ​കാ​ല​യ​ള​വി​ൽ ഇ.​യു​വി​ൽ ശേ​ഷി​ക്കു​ന്ന 27 രാ​ജ്യ​ങ്ങ​ളു​മാ​യി ബ്രി​ട്ട​ന്​ ക​രാ​റു​ക​ളു​ണ്ടാ​ക്കാം. ക​ഴി​ഞ്ഞ ദി​വ​സം ബ്ര​സ​ൽ​സി​ൽ യു.​കെ​യു​ടെ മ​ട​ക്കം സം​ബ​ന്ധി​ച്ച്​ അ​വ​സാ​ന ച​ർ​ച്ച ന​ട​ന്നു. യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ പാ​ർ​ല​മ​െൻറ്​ അം​ഗ​ങ്ങ​ളി​ൽ ചി​ല​ർ വി​കാ​ര​നി​ർ​ഭ​ര​മാ​യ വാ​ക്കു​ക​ളി​ലൂ​ടെ​യാ​ണ്​ യു.​കെ​ക്ക്​ വി​ട ന​ൽ​കി​യ​ത്.

വീ​ണ്ടും ചേം​ബ​റി​ലെ​ത്താ​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്ന്​ ​പ​റ​യു​േ​മ്പാ​ൾ ‘​ഗ്രീ​ൻ പാ​ർ​ട്ടി’​യു​ടെ മോ​ളി സ്​​കോ​ട്​  ക​ണ്ണീ​ർ പൊ​ഴി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. 2016 ജൂ​ണി​ൽ ന​ട​ന്ന ഹി​ത​പ​രി​ശോ​ധ​ന​യി​ൽ യു.​കെ​യി​ലെ 52 ശ​ത​മാ​നം പേ​രാ​ണ്​ ​െബ്ര​ക്​​സി​റ്റി​ന്​ അം​ഗീ​കാ​രം ന​ൽ​കി​യ​ത്. പു​തി​യ മാ​റ്റ​ത്തി​​െൻറ ആ​ഘോ​ഷം യു.​കെ​യി​ലെ തെ​രു​വു​ക​ളി​ൽ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ക​ൺ​സ​ർ​വേ​റ്റി​വ്​​ ക​ക്ഷി​യു​ടെ എം.​പി​മാ​ർ ഫ്രാ​ൻ​സി​ൽ​നി​ന്നു​പോ​ലും കാ​ണു​ന്ന ക​രി​മ​രു​ന്ന്​ പ്ര​യോ​ഗം ന​ട​ത്ത​​ണ​മെ​ന്നാ​ണ്​ ആ​ഹ്വാ​നം ചെ​യ്​​ത​ത്. യു.​കെ ച​രി​ത്ര​ത്തി​ലെ അ​തി​ഗം​ഭീ​ര ദി​നം എ​ന്നാ​ണ്​ അ​വ​ർ ഇ​തി​നെ വി​ല​യി​രു​ത്തു​ന്ന​ത്.