Latest News

ഏഴു വര്‍ഷത്തെ പ്രണയസാഫല്യം; ഗോദ സംവിധായകന്‍ ബേസിലിന് കല്ല്യാണ മേളം

2017-06-12 02:35:41am |

കുഞ്ഞിരാമായണം, ഗോദ എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രീയ സംവിധായകനായ ബേസില്‍ ജോസഫിന് കല്ല്യാണം. ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് കോട്ടയം സ്വദേശിനിയായ എലിസബത്തിനെ ബേസില്‍ വിവാഹം ചെയ്യുന്നത്.
ആഗസ്റ്റ് 17ന് സുല്‍ത്താന്‍ ബത്തേരി സന്റെ് മേരീസ് ചെറിയ പള്ളിയിലാണ് വിവാഹം.

സുല്‍ത്താന്‍ ബത്തേരി സന്റെ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. ജോസഫ് പള്ളിപ്പാട്ടിന്റെയും റിട്ട. അധ്യാപിക തങ്കമ്മയുടെയും രണ്ട് മക്കളില്‍ ഇളയവനാണ് ബേസില്‍. ഫാ. ജോസഫിന്റെ കാര്‍മികത്വത്തിലായിരിക്കും വിവാഹം. കോട്ടയം പുതുപ്പള്ളി ചിറപ്പുറത്ത് സാമുവല്‍-സാറാമ്മ ദമ്പതികളുടെ മകളാണ് എലിസബത്ത്.

ബേസില്‍ തിരുവനന്തപുരത്ത് ഇലക്ര്ടിക്കല്‍ എന്‍ജിനീയറിങ് പഠിക്കുമ്പോള്‍ രണ്ടുവര്‍ഷം ജൂനിയറായിരുന്നു എലിസബത്ത്. എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ ഇവര്‍ നിലവില്‍ ചെന്നൈയില്‍ ചേരിനിവാസികള്‍ക്കിടയില്‍ സാമൂഹികസേവനം നടത്തിവരുകയാണ്.